Activate your premium subscription today
- Latest News
- Weather Updates
- Saved Items
- Change Password
തോൽപിക്കാം, പ്ലാസ്റ്റിക്കിനെ
സുനിത നാരായൺ
Published: June 05 , 2023 10:30 AM IST
Link Copied
പ്ലാസ്റ്റിക് മലിനീകരണം ചെറുക്കാനാണ് ഈ വർഷത്തെ പരിസ്ഥിതിദിന ആഹ്വാനം. ഭൂമിയെ ശ്വാസംമുട്ടിക്കുന്ന പ്ലാസ്റ്റിക്കിന്റെ വ്യാപനം തടയാൻ വ്യക്തികളും സ്ഥാപനങ്ങളും ഉൽപാദക കമ്പനികളും ഒത്തൊരുമിച്ചു പോരാടേണ്ടതുണ്ട്
Mail This Article
മണ്ണിൽ അലിയാത്തതും നശിപ്പിക്കാനാവാത്തതുമായ വസ്തുക്കൾ മിക്കതും പ്രകൃതിക്കെതിരാണ്. കീടനാശിനിയായ ഡിഡിടി നമ്മുടെ മുലപ്പാലിൽവരെ കലർന്നു. ശീതീകരണികളിലും മറ്റും ഉപയോഗിക്കുന്ന ക്ലോറോഫ്ലൂറോ കാർബൺ അന്തരീക്ഷത്തിലെ ഓസോൺ പാളിയെ ശോഷിപ്പിച്ചു. പെട്രോൾ കത്തുമ്പോൾ പുറത്തുവരുന്ന കാർബൺ പിടിച്ചാൽകിട്ടാത്ത വിധം അന്തരീക്ഷതാപനം വർധിപ്പിക്കുന്നു.
നാശമില്ലാതെ ഭൂമിക്കു ഭാരമായി മാറുന്ന മറ്റൊരു വസ്തുവിന്റെ ഉപയോഗം കുറയ്ക്കുന്നതിനെപ്പറ്റി ഈ വർഷത്തെ പരിസ്ഥിതിദിനം ഓർമപ്പെടുത്തുന്നു– തോൽപിക്കാം, പ്ലാസ്റ്റിക് കൊണ്ടുള്ള മലിനീകരണത്തെ. എന്തിനും ഏതിനും ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഭൂമിയെയും സമുദ്രങ്ങളെയും ശ്വാസംമുട്ടിച്ച് ജീവജാലങ്ങൾക്കെല്ലാം ഭീഷണി ഉയർത്തുന്നു. പ്ലാസ്റ്റിക് വ്യാപനത്തിന്റെ ഉത്തരവാദിത്തം മനുഷ്യനു മാത്രമുള്ളതാണ്. പ്ലാസ്റ്റിക് കൂനകളാണ് ഈ കാലഘട്ടത്തിന്റെ അടയാളംതന്നെ. കടലിൽ കലരുന്ന ചെറുതരി പ്ലാസ്റ്റിക് മത്സ്യങ്ങളിലൂടെ നമ്മുടെ ശരീരത്തിലേക്കും കയറുന്നു.
കമ്പനികൾ പ്ലാസ്റ്റിക് തിരിച്ചെടുക്കണം
ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന 19 തരം പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിച്ച് കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാമാറ്റ മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്. ഉൽപാദക കമ്പനികളും കടകളും പാക്കിങ്ങിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് തിരിച്ചെടുക്കണമെന്നതാണ് മറ്റൊരു നിർദേശം. എന്നാൽ, Extended Producer Responsibility (EPR) എന്ന ഈ ഉത്തരവാദിത്തം ഫലപ്രദമായി നിർവഹിക്കാൻ ഇവർ തയാറാകുന്നില്ല. ഉൽപാദകരുടെ കടമ സംബന്ധിച്ച അവ്യക്തതമൂലം ഇതു കർശനമായി നടപ്പാക്കാനായിട്ടില്ല.
ഒരു കമ്പനി ഉൽപാദിപ്പിക്കുന്ന പ്ലാസ്റ്റിക് എത്രയെന്നോ അതിൽ മാലിന്യമാകുന്നത് എത്രയെന്നോ ഉള്ള കണക്കുകൾ സർക്കാർതലത്തിൽ ലഭ്യമല്ല. സ്വയം പ്രഖ്യാപിക്കാമെന്നു നിയമം പറയുന്നുണ്ടെങ്കിലും എത്ര കമ്പനികൾ ഇതു ചെയ്യുന്നുവെന്നോ അവർ പറയുന്ന കണക്ക് കൃത്യമാണെന്നോ പരിശോധിക്കാനും സംവിധാനമില്ല.
പ്ലാസ്റ്റിക് ശേഖരിക്കുന്ന കമ്പനികൾ 2024 മുതൽ അവ പുനഃചംക്രമണം ചെയ്തു തുടങ്ങിയാൽ മതിയെന്നും പറയുന്നു. ഇതിനു മുൻപ് ഉൽപാദിപ്പിച്ച പ്ലാസ്റ്റിക്കിന്റെ കാര്യം എങ്ങനെ? ശേഖരിക്കുന്നുണ്ടോ ? അതോ, വെള്ളത്തിലേക്കും മണ്ണിലേക്കും വലിച്ചെറിയുകയാണോ ? കത്തിക്കുകയാണോ?
രാജ്യത്തെ പല തദ്ദേശസ്ഥാപനങ്ങളും പ്ലാസ്റ്റിക് ഭീഷണിക്കു സ്വന്തം നിലയിൽ പരിഹാരം കാണുന്നുണ്ട് എന്നതു ശുഭപ്രതീക്ഷ നൽകുന്നു. കനം 120 മൈക്രോണിൽ കുറയരുതെന്ന വ്യവസ്ഥയൊന്നും പരിഗണിക്കാതെ രാജ്യത്തെ 25 സംസ്ഥാനങ്ങൾ എല്ലാത്തരം പ്ലാസ്റ്റിക് ബാഗുകളും നിരോധിച്ചു. പലയിടത്തും ഇവ പിടിച്ചെടുത്തു പിഴയീടാക്കുന്നു. നല്ല രീതിയിൽ ഉണക്കിയെടുത്ത പ്ലാസ്റ്റിക് പലയിടത്തും വീടുകളിൽനിന്നു ശേഖരിച്ചു തുടങ്ങി.
നനവില്ലാതെ കിട്ടിയാൽ പ്ലാസ്റ്റിക് പുനരുപയോഗം എളുപ്പമാണ്. ഖരമാലിന്യ പുനഃചംക്രമണ സംവിധാനങ്ങൾ (MRFs), പലയിടങ്ങളിലും വന്നുകഴിഞ്ഞു. പ്ലാസ്റ്റിക്കിലെയും മറ്റും മൂല്യവത്തായ ഭാഗങ്ങൾ പ്രത്യേകം വേർതിരിച്ച് പുനഃചംക്രമണത്തിന് അയയ്ക്കുന്നതു വാണിജ്യാടിസ്ഥാനത്തിൽ വിജയകരമായി ചില തദ്ദേശ സ്ഥാപനങ്ങളെങ്കിലും നടപ്പാക്കി. സിമന്റ് ചൂളകളിലേക്കും റോഡ് ടാർ ചെയ്യാനും പലയിടത്തും പ്ലാസ്റ്റിക് ഉപയോഗിക്കുന്നു. ഇതെല്ലാം ശുഭസൂചനകളാണ്.
ഒഴിവാക്കാം, ഇരട്ടപ്ലാസ്റ്റിക്
ഗുഡ്കയും ഉപ്പേരിയും മറ്റു ചില ഭക്ഷ്യവസ്തുക്കളും നിറയ്ക്കുന്നത് ഇരട്ട ആവരണമുള്ള പ്ലാസ്റ്റിക് കൂടുകളിലാണ്. പുനരുപയോഗത്തിനു പറ്റാത്ത ഇവയ്ക്കു ബദൽ വസ്തുക്കൾ കണ്ടെത്തണം. 2016ലെ പ്ലാസ്റ്റിക് മാനേജ്മെന്റ് നിയമത്തിലും മൾട്ടി ലെയർ പ്ലാസ്റ്റിക് പുനരുപയോഗത്തിനു പറ്റിയതല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ശേഖരിക്കാനും പുനരുപയോഗിക്കാനും പറ്റാത്ത ഇവയാണ് മിക്ക പ്ലാസ്റ്റിക് മാലിന്യക്കൂനകളിലും ഏറ്റവുമധികം കാണപ്പെടുന്നത്. ഒറ്റത്തവണ ഉപയോഗിച്ചു വലിച്ചെറിയുന്ന പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കണം. പാക്കിങ് സമ്പ്രദായങ്ങളും പ്രകൃതി സൗഹൃദമാകണം. ആൾശേഷിയും ഇച്ഛാശക്തിയും ഇല്ലാത്ത ദുർബല ഭരണസംവിധാനങ്ങളെ ഏൽപിച്ചാൽ പ്ലാസ്റ്റിക് നിരോധനം നടപ്പാവില്ല.
ആദരിക്കണം ഹരിതസേനയെ
നമ്മൾ വലിച്ചെറിയുന്ന മാലിന്യം ശേഖരിച്ച് അവയിൽനിന്നു മൂല്യവസ്തുക്കൾ കണ്ടെത്തുന്ന ഹരിതസേനാംഗങ്ങളെ അംഗീകരിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഔദ്യോഗിക പിന്തുണയില്ലാതെ ജോലി ചെയ്യുന്ന ഇവർ ഭൂമിയുടെയും പരിസ്ഥിതിയുടെയും കാവലാളുകളാണ്. നിരോധിച്ച പ്ലാസ്റ്റിക്കിൽ ഇട്ടുതരുന്ന വസ്തുക്കളും പാക്ക് ചെയ്ത ഉൽപന്നങ്ങളും വാങ്ങാതിരിക്കാം. മറ്റ് അനാവശ്യ പ്ലാസ്റ്റിക് ഉൽപന്നങ്ങളും ഭാവിയിൽ നിരോധിക്കുന്നതിനെ സ്വാഗതം ചെയ്ത് അതിനായി നമ്മുടെ സ്വഭാവരീതികൾ സ്വയം തിരുത്താം. മാലിന്യത്തിന് ഉത്തരവാദികൾ നമ്മളാണ് എന്ന് തിരിച്ചറിയുക. നാളെകളിൽ പ്ലാസ്റ്റിക് ഇല്ലാതെയും ജീവിക്കാൻ ഇപ്പോഴേ പഠിക്കുക.
(ന്യൂഡൽഹിയിലെ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് മേധാവിയും പരിസ്ഥിതി വിദഗ്ധയുമാണ് ലേഖിക)
Content Highlight: Plastic Waste Management
- Plastic Pollution
- World Environment Day 2023
- World Environment Day
- രാജ്യാന്തരം
- മലയാളം വാരിക
നാം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഏല്പിക്കുന്ന ക്ഷതം അത്ര നിസ്സാരമല്ല...
ക ടുത്ത കാലാവസ്ഥ വ്യതിയാനവും കുതിച്ചുയരുന്ന അന്തരീക്ഷ താപമാനവും കാലം തെറ്റി എത്തുന്ന പേമാരിയും പ്രളയവും ചക്രവാതച്ചുഴിയുമൊക്ക ജൈവമണ്ഡലത്തിനും ജൈവവൈവിദ്ധ്യത്തിനും ഭീഷണി ഉയര്‍ത്തുന്ന ഒരു കാലഘട്ടമാണിത്. ഈ ഭീഷണികളെ എങ്ങനെ നേരിടണം എന്ന ആകുലതകളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുമ്പോഴാണ്, മറ്റൊരു മഹാവിപത്തായി പ്ലാസ്റ്റിക് മാലിന്യകൂമ്പാരം ജൈവവൈവിദ്ധ്യത്തെ ശ്വാസം മുട്ടിക്കുന്നത്. നിത്യേന നാം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പരിസ്ഥിതിക്കും ജൈവവൈവിദ്ധ്യത്തിനും ഏല്പിക്കുന്ന ക്ഷതം അത്ര നിസ്സാരമല്ല. പ്ലാസ്റ്റിക്കിനെ പിന്തുടര്‍ന്ന് തോല്‍പ്പിക്കുക എന്ന ഈ വര്‍ഷത്തെ പരിസ്ഥിതിദിന സന്ദേശം പ്ലാസ്റ്റിക് വിപത്തിനെതിരെയുള്ള ഒരു യുദ്ധപ്രഖ്യാപനമാണ്.
ലോകത്തെ ഒരു വര്‍ഷത്തെ പ്ലാസ്റ്റിക് ഉല്പാദനം 400 മില്യണ്‍ ടണ്‍ എന്നാണ് കണക്ക്. അതില്‍തന്നെ പകുതിയിലേറെ ഒറ്റ ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളാണ്. ജൈവപദാര്‍ത്ഥങ്ങള്‍ മണ്ണോടു ചേരുമ്പോള്‍ അജൈവ പദാര്‍ത്ഥമായ പ്ലാസ്റ്റിക് നശിക്കാതെ വിഘടിച്ച് കൂടുതല്‍ വിനാശകരമായി തീരുന്നു. ഒരു വര്‍ഷം ഉല്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് 19 ടണ്‍ മുതല്‍ 23 ടണ്‍ വരെ തടാകങ്ങളിലും ജലാശയങ്ങളിലും പുഴകളിലും സമുദ്രങ്ങളിലും വന്നടിയുന്നു എന്നാണ് ഏകദേശ കണക്ക്. ഇതിനേക്കാള്‍ ആപത്കരമാണ് പ്ലാസ്റ്റിക്. ആ മാലിന്യങ്ങള്‍ കത്തിച്ച് അന്തരീക്ഷത്തെ മലിനമാക്കുന്നത്. സൂക്ഷ്മ പ്ലാസ്റ്റിക് (മൈക്രോ പ്ലാസ്റ്റിക്) കണികകള്‍ അന്തരീക്ഷത്തില്‍ തങ്ങിനിന്ന് അത് ശ്വസിക്കുന്നവര്‍ക്ക് ശ്വാസകോശജന്യ രോഗങ്ങളും കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളും ഉണ്ടാക്കുന്നു. അടുത്തിടെ ബ്രഹ്മപുരം മാലിന്യ പ്ലാന്റ് കത്തിയപ്പോള്‍ ആ പുക ശ്വസിച്ചവര്‍ക്ക് ഉണ്ടായ അസ്വസ്ഥതകള്‍ നാം നേരിട്ടറിഞ്ഞതാണ്. പ്ലാസ്റ്റിക് കത്തി അന്തരീക്ഷത്തില്‍ പടരുന്ന സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങള്‍ സൂക്ഷ്മ ജീവജാലങ്ങള്‍ക്കും മറ്റു ജീവികള്‍ക്കും ജൈവവൈവിദ്ധ്യത്തിനും എത്ര ആപത്തുണ്ടാക്കുന്നു എന്നതിന്റെ വ്യക്തമായ കണക്കുകള്‍ ഇനിയും ലഭ്യമായിട്ടില്ല. ശാസ്ത്ര പഠനങ്ങള്‍ നിരന്തരം നടത്തി അത് കണ്ടെത്തേണ്ടിയിരിക്കുന്നു.
മൈക്രോ പ്ലാസ്റ്റിക് മാലിന്യം
മൈക്രോ പ്ലാസ്റ്റിക് എന്ന 5 മില്ലിമീറ്റര്‍ പോലും വലിപ്പമില്ലാത്ത പ്ലാസ്റ്റിക് ധൂളികള്‍ അന്തരീക്ഷത്തില്‍ പാറിനടന്നും കരയിലും ജലാശയങ്ങളിലും അടിഞ്ഞുകൂടിയും ജൈവവൈവിദ്ധ്യത്തിന് ഏറെ വിപത്തുണ്ടാക്കുന്നു. സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കളിലും ഡിറ്റര്‍ജന്റ് സോപ്പ് കടകളുടെ കീഴാവരണമായി ഉപയോഗിക്കുന്ന നേര്‍ത്ത, പൊടിയുന്ന പ്ലാസ്റ്റിക് ലേപനവും ടൂത്ത്‌പേസ്റ്റിലുമൊക്കെ കലര്‍ന്നിരിക്കുന്ന മൈക്രോ പ്ലാസ്റ്റിക് കണികകള്‍ വാഷ്‌ബേസിനുകളില്‍നിന്നും പുറന്തള്ളപ്പെടുന്ന ജലത്തിലൂടെ പൊതു ജലയിടങ്ങളിലും നീര്‍ത്തടങ്ങളിലുമൊക്കെ എത്തുകയും അവിടെയുള്ള ജലജീവികള്‍ക്കും മത്സ്യങ്ങള്‍ക്കും, പക്ഷികള്‍ക്കുമൊക്കെ ഭീഷണിയാകുന്നു. മൈക്രോ പ്ലാസ്റ്റിക് അകത്തുചെന്ന് വിവിധതരം അര്‍ബ്ബുദം ബാധിച്ച് മത്സ്യ ഇനങ്ങള്‍ ചത്തൊടുങ്ങുന്നു. സിന്തറ്റിക് തുണിത്തരങ്ങളില്‍ അടങ്ങിയിരിക്കുന്ന പ്ലാസ്റ്റിക് വിഘടിച്ച് മൈക്രോ പ്ലാസ്റ്റിക്കായി പരിണമിച്ച് പരിസ്ഥിതിക്കു ദോഷം ചെയ്യുന്നു.
ശുദ്ധജലാശയങ്ങളേയും ശുദ്ധജല സ്രോതസുകളേയും സമുദ്രങ്ങളേയും മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടാതെ ഏറെ മലിനമാക്കപ്പെടുന്നത് മൈക്രോ പ്ലാസ്റ്റിക് നിമിത്തമാണ് എന്നാണ് പുതിയ കണ്ടെത്തല്‍. ശുദ്ധജല സ്രോതസ്സുകളില്‍ അടിയുന്ന മൈക്രോ പ്ലാസ്റ്റിക് മാലിന്യം നാലു മുതല്‍ പന്ത്രണ്ടു മില്യണ്‍ ടണ്‍ വരെയാണെന്നാണ് വാര്‍ഷിക കണക്ക്. 2018-ലെ കണക്കനുസരിച്ച് സമുദ്ര-ശുദ്ധജല ആവാസവ്യവസ്ഥയില്‍ 114 ഇനം ജലജീവികളില്‍ അവയുടെ ദഹനവ്യവസ്ഥയിലും, കോശജാലത്തിലുമൊക്കെ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മത്സ്യങ്ങള്‍, പക്ഷികള്‍ എന്നിവ ജലോപരിതലത്തില്‍ ഒഴുകിനടക്കുന്ന പ്ലാസ്റ്റിക് കഷണങ്ങളെ ആഹരിക്കാറുണ്ട്. ഇങ്ങനെ ആഹരിക്കുന്നവയുടെ ദഹനപ്രക്രിയകള്‍ തടസ്സപ്പെടുകയോ തകരാറിലാവുകയോ ചെയ്യുകയും മരണപ്പെടുകയും ചെയ്യുന്നു.
കണക്കുകളും പഠനങ്ങളും ജൈവവൈവിദ്ധ്യത്തിന് പ്ലാസ്റ്റിക് വിപത്തു മൂലമുണ്ടാകുന്ന ചില നേര്‍ക്കാഴ്ചകളിലൂടെ സഞ്ചരിക്കാം. വനാന്തരങ്ങളിലൂടെ യാത്ര ചെയ്താല്‍ നമ്മെ അമ്പരിപ്പിക്കുമാറ് സഞ്ചാരികള്‍ വലിച്ചെറിയുന്ന മാലിന്യകൂമ്പാരങ്ങളുടെ നേര്‍ക്കാഴ്ചകളാകും വരവേല്‍ക്കുക. പ്രധാന നദികളുടെ ഉത്ഭവങ്ങളിലെ തെളിനീരുറവകളിലും ഉള്‍വനങ്ങളില്‍പോലും ഇങ്ങനെ അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാണാം. സസ്യഭുക്കുകളായ ആന, കാട്ടുപോത്ത്, മ്ലാവ്, പുള്ളിമാന്‍, കേഴമാന്‍, കാട്ടുപന്നി, കുരങ്ങ് എന്നിവ ഈ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആഹരിച്ച് ദഹനപ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ച് അവ മരണപ്പെട്ടുപോകുന്നു. വന യാത്രകളില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ ഭക്ഷിക്കുന്ന മാനുകളേയും പ്ലാസ്റ്റിക് പൊതിയില്‍ ഉപേക്ഷിക്കപ്പെട്ട ആഹാരാവശിഷ്ടം ഭക്ഷിക്കാന്‍ പ്ലാസ്റ്റിക്കിനേയും ഭക്ഷിക്കുന്ന കുരങ്ങുകളേയും ഉപേക്ഷിക്കപ്പെട്ട ശീതളപാനീയങ്ങളുടെ കുപ്പികള്‍ക്കു മരച്ചില്ലകളില്‍ തല്ലുകൂടുന്ന കുരങ്ങുകളേയും കാണാറുണ്ട്. അടുത്തിടെ, ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് കവറില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഉപ്പുരസമോ അതിലുണ്ടായിരുന്ന ശീതളപാനീയത്തിന്റെ രസമോ നുകരാന്‍ ഒരു നീര്‍ച്ചാലിനരികില്‍ മത്സരിക്കുന്ന ചിത്രശലഭങ്ങളേയും കാണുകയുണ്ടായി. പ്ലാസ്റ്റിക് സഞ്ചികളാല്‍ മൂടപ്പെട്ട ആനപിണ്ഡം ഇപ്പോള്‍ പതിവ് വനകാഴ്ചയാണ്.
സമുദ്രനിരപ്പില്‍നിന്നും ആറായിരം അടിക്കുമേലെ ഉയര്‍ന്ന ഒരു മലനിരകളിലേക്കുള്ള യാത്രയ്ക്കിടയില്‍ ഒരു തെളിനീരുറവയില്‍ സഞ്ചാരികളിലാരോ വലിച്ചെറിഞ്ഞ ഒരു പ്ലാസ്റ്റിക് കപ്പില്‍ വിശ്രമിക്കുന്ന ഒട്ടൊക്കെ അപൂര്‍വ്വനായ ഒരു കാട്ടുതുമ്പിയെ കണ്ടു. കണ്ണുനീര്‍ പോലെ ശുദ്ധവും തെളിഞ്ഞതുമായ ഈ കുളിര്‍ തെളിനീരാണ് ഈ കാട്ടുതുമ്പിയുടെ പ്രജനനകേന്ദ്രവും പ്രധാന ആവാസവ്യവസ്ഥയും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് അവയുടെ ആവാസവ്യവസ്ഥ ഇല്ലാതാക്കിയാല്‍ ഈ കാട്ടുതുമ്പിയുള്‍പ്പെടെ ഈ ശുദ്ധജല സ്രോതസ്സിനെ ആശ്രയിച്ചു കഴിയുന്ന അനേകം ജലജീവികള്‍ എന്നന്നേക്കുമായി ഭൂമിയില്‍നിന്നും അപ്രത്യക്ഷമാകും.
പ്ലാസ്റ്റിക് പുഴകള്‍
വനാന്തരങ്ങളില്‍നിന്ന് തണ്ണീര്‍ത്തടങ്ങളിലേക്ക് യാത്രയായാല്‍ പ്ലാസ്റ്റിക് മാലിന്യ വിപത്ത് ഇതിലും വ്യാപ്തിയുള്ളതും ഭീതി ഉണര്‍ത്തുന്നതുമാണ്. നമ്മുടെ തടാകങ്ങള്‍, ശുദ്ധജല സ്രോതസ്സുകള്‍, ചതുപ്പുകളുമൊക്കെ നമുക്ക് ഖരമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും വലിച്ചെറിയാനുള്ള ഇടമാണെന്ന മിഥ്യാധാരണയില്‍ ജീവിക്കുന്ന നാം മലയാളികള്‍ വിഡ്ഢികളുടെ മൂഢസ്വര്‍ഗ്ഗത്തിലെന്നേ പറയേണ്ടതുള്ളൂ. കായല്‍പരപ്പിലൂടെ ഒഴുകിനടക്കുന്ന, നാം ഓമനപ്പേരോടെ വിളിക്കുന്ന സോഫ്റ്റ് ഡ്രിങ്കുകളുടെ കുപ്പികള്‍, പ്ലാസ്റ്റിക് കപ്പുകള്‍, സ്നഗ്ഗികള്‍ എന്നിവയൊക്കെ നമ്മുടെ നീര്‍ത്തടബോധം വിളംബരം ചെയ്യുന്നവയാണ്. ആഴത്തിലാണ്ടു കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വിഘടിച്ച് മൈക്രോ പ്ലാസ്റ്റിക് കണങ്ങളായി ജലജീവിതത്തിന്റെ അസ്തമയത്തിനായി തയ്യാറെടുക്കുന്ന കാഴ്ച നൊമ്പരപ്പെടുത്തുന്നതാണ്. ഈ മാലിന്യനിക്ഷേപങ്ങള്‍ക്കിടയിലും ഇളം തെന്നലായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന സന്നദ്ധസംഘടനകളും വ്യക്തികളുമുണ്ട്.
പ്ലാസ്റ്റിക് പക്ഷികളുടെ ജീവിതത്തെ എങ്ങനെ നേരിട്ടു ബാധിക്കുന്നു എന്നതിന് സാക്ഷിയാകുവാന്‍ പലവട്ടം കഴിഞ്ഞിട്ടുണ്ട്. കരുനാഗപ്പള്ളിക്കടുത്തുള്ള വെള്ളനാതുരുത്ത് ബീച്ചില്‍ അവിടെ വിരുന്നിനെത്തുന്ന ദേശാടനപക്ഷികളുടെ കണക്കെടുക്കുകയായിരുന്നു. ഒരുമിച്ചു കടല്‍ക്കരയില്‍ വിശ്രമിക്കുന്ന ഒരു പറ്റം കടല്‍കാക്കകളില്‍നിന്നും കുറച്ചകലെ മാറിനില്‍ക്കുന്ന കടല്‍കാക്കയിലായി ശ്രദ്ധ. സൂക്ഷ്മനിരീക്ഷണത്തില്‍ അതിന്റെ കൊക്കുകള്‍ വരിഞ്ഞുമുറുക്കി പ്ലാസ്റ്റിക് മീന്‍വലയുടെ കുരുക്ക് കണ്ടു. ആഹാരം കഴിക്കുവാനാകാതെ കൂട്ടം തെറ്റി മാറിനടക്കുന്ന കടല്‍കാക്കയുടെ കൊക്കില്‍ കുരുങ്ങിയ വലകഷണം മാറ്റുവാന്‍ ഒരു ശ്രമം നടത്തിയെങ്കിലും ഞങ്ങളെ കണ്ടു ഭയന്ന് ആ കടല്‍കാക്ക കടലിലേക്ക് ചിറകടിച്ചുപോയ കാഴ്ച ഹൃദയ ഭേദകമായിരുന്നു.
മറ്റൊരിക്കല്‍ തിരുവനന്തപുരം വേളി അഴിമുഖത്തെ കടല്‍പക്ഷികളെ നിരീക്ഷിക്കവേ തിരമാലകളോട് ചേര്‍ന്ന് മണല്‍പരപ്പില്‍ ചിറകുവിടര്‍ത്തിയിരിക്കുന്ന ദേശാടകനായ ആളചിന്നനെ കണ്ടു. സൂക്ഷിച്ചു നോക്കുമ്പോള്‍ അതിന്റെ കൊക്കുകളിലൂടെ തൊണ്ടയില്‍ കുരുങ്ങിയിരിക്കുന്ന നേര്‍ത്ത വലനാരു കണ്ടു. ആ പക്ഷിയും ഇരതേടാനാകാതെ തീരത്തുകൂടി അലഞ്ഞുനടക്കുന്ന കാഴ്ച ദയനീയമായിരുന്നു. തണ്ണീര്‍ത്തടങ്ങളിലും കായല്‍പ്രദേശങ്ങളിലും വല കുരുങ്ങി വലയുന്ന പക്ഷികളുടെ ദൃശ്യം സുപരിചിതമായി തീര്‍ന്നിരിക്കുന്നു. നാം ജലാശയങ്ങള്‍ എത്രമാത്രം പ്ലാസ്റ്റിക് മാലിന്യമയമാക്കുന്നു എന്നതിന്റെ തെളിവാണ് ഈ കാഴ്ചകള്‍. സാധാരണ പക്ഷികളെ കൂടാതെ വംശനാശ ഭീഷണി നേരിടുന്ന റെഡ് ഡാറ്റ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചേരക്കോഴിയും ഇങ്ങനെ പ്ലാസ്റ്റിക് വല കൊക്കില്‍ കുരുങ്ങി മരണപ്പെടാറുണ്ട്.
നിത്യോപയോഗത്തില്‍ പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം നിയന്ത്രിക്കുന്നതിനായി ആവശ്യത്തിനും അതിലേറെ അനാവശ്യത്തിനും പ്ലാസ്റ്റിക് സഞ്ചിയെ ആശ്രയിക്കുന്ന രീതി അവസാനിപ്പിച്ച് തുണിസഞ്ചിയും കുറച്ചൊക്കെ പേപ്പറിനേയും ആശ്രയിച്ചാല്‍ കുറേയൊക്കെ മാലിന്യം കുറക്കുവാന്‍ പറ്റും. മൈക്രോപ്ലാസ്റ്റിക് അടങ്ങിയ സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കള്‍, ടൂത്ത്‌പേസ്റ്റ്, പൊടിയുന്ന പ്ലാസ്റ്റിക് ലേപനമുള്ള ഡിറ്റര്‍ജന്റ്, സിന്തെറ്റിക് തുണിത്തരങ്ങള്‍ എന്നിവ ഉപേക്ഷിക്കുകയോ ഉപയോഗം കുറയ്ക്കുകയോ ചെയ്താല്‍ തന്നെ പ്ലാസ്റ്റിക്കിനെ തുരത്തി ഓടിക്കുവാന്‍ അണ്ണാറക്കണ്ണനും തന്നാലായത് എന്ന രീതിയില്‍ ചെയ്യാവുന്നതാണ്. പ്ലാസ്റ്റിക്കിനെ തുരത്തുവാന്‍ ഇനിയും അമാന്തിച്ചുകൂടാ എന്ന സന്ദേശത്തിലൂടെ നാമോരോരുത്തരും കര്‍ത്തവ്യ/കര്‍മ്മനിരതരായി പ്ലാസ്റ്റിക്കിനെതിരെ പൊരുതിയാലേ പരിസ്ഥിതിയേയും ജൈവവൈവിദ്ധ്യത്തേയും മാനവരാശിയേയും നിലനിര്‍ത്തുവാനാകൂ. അതിലേറെ പ്രധാനം നമ്മുടെ തണ്ണീര്‍ത്തടങ്ങളും ചതുപ്പുകുളും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളാവുന്ന വെറും ഉപയോഗശൂന്യമായ ഇടമല്ല, ശുദ്ധജലത്തിന്റെ ഉറവിടമാണ് എന്ന അവബോധം സൃഷ്ടിക്കലുമാണ്.
ഈ ലേഖനം കൂടി വായിക്കൂ
കരയിലെ ഏറ്റവും വലിയ ജീവി?- 'ആമ' എന്ന് ഉത്തരമെഴുതിയാല്‍ പകുതി മാര്‍ക്ക്, കാരണം 'ആന'യിലെ 'ആ' അതിലുണ്ട്!
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
Related Stories
HindiVyakran
- नर्सरी निबंध
- सूक्तिपरक निबंध
- सामान्य निबंध
- दीर्घ निबंध
- संस्कृत निबंध
- संस्कृत पत्र
- संस्कृत व्याकरण
- संस्कृत कविता
- संस्कृत कहानियाँ
- संस्कृत शब्दावली
- पत्र लेखन
- संवाद लेखन
- जीवन परिचय
- डायरी लेखन
- वृत्तांत लेखन
- सूचना लेखन
- रिपोर्ट लेखन
- विज्ञापन
Header$type=social_icons
- commentsSystem
Malayalam Essay on Plastic Ban, "Plastic Nirodhanam", "സൈബർ കുറ്റകൃത്യങ്ങൾ ഉപന്യാസം"
Malayalam Essay on Plastic Ban, "Plastic Nirodhanam", "സൈബർ കുറ്റകൃത്യങ്ങൾ ഉപന്യാസം" പ്രകൃതിമലിനീകരണത്തിന്റെ മുഖ്യഹേതുവായി പ്രവർത്തിക്കുന്നത് പ്ലാസ്റ്റിക്കാണ്. നമ്മുടെ ആരോഗ്യപ്രശ്നങ്ങൾക്കുപുറമേ ഭൂമിയുടെ നില നിൽപ്പിനെത്തന്നെയും ദോഷകരമാക്കുന്ന പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗം നിയന്ത്രിക്കുകമാത്രമേ ഇതിനു പരിഹാരമായിട്ടുള്ളൂ. പ്ലാസ്റ്റിക് നിർമ്മാർജ്ജനം എന്ന് കേൾക്കുമ്പോൾ വെറുമൊരു സ്വപ്നമായി ത്തോന്നാം. അത് യാഥാർത്ഥ്യമാക്കിയില്ലെങ്കിൽ നമുക്ക് പലതരത്തിലുള്ള കഷ്ടതകളും അനുഭവിക്കേണ്ടതായി വരും.
100+ Social Counters$type=social_counter
- fixedSidebar
- showMoreText
/gi-clock-o/ WEEK TRENDING$type=list
- गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit यहां पढ़ें गम् धातु रूप के पांचो लकार संस्कृत भाषा में। गम् धातु का अर्थ होता है जा...
- दो मित्रों के बीच परीक्षा को लेकर संवाद - Do Mitro ke Beech Pariksha Ko Lekar Samvad Lekhan दो मित्रों के बीच परीक्षा को लेकर संवाद लेखन : In This article, We are providing दो मित्रों के बीच परीक्षा को लेकर संवाद , परीक्षा की तैयार...
RECENT WITH THUMBS$type=blogging$m=0$cate=0$sn=0$rm=0$c=4$va=0
- 10 line essay
- 10 Lines in Gujarati
- Aapka Bunty
- Aarti Sangrah
- Akbar Birbal
- anuched lekhan
- asprishyata
- Bahu ki Vida
- Bengali Essays
- Bengali Letters
- bengali stories
- best hindi poem
- Bhagat ki Gat
- Bhagwati Charan Varma
- Bhishma Shahni
- Bhor ka Tara
- Boodhi Kaki
- Chandradhar Sharma Guleri
- charitra chitran
- Chief ki Daawat
- Chini Feriwala
- chitralekha
- Chota jadugar
- Claim Kahani
- Dairy Lekhan
- Daroga Amichand
- deshbhkati poem
- Dharmaveer Bharti
- Dharmveer Bharti
- Diary Lekhan
- Do Bailon ki Katha
- Dushyant Kumar
- Eidgah Kahani
- Essay on Animals
- festival poems
- French Essays
- funny hindi poem
- funny hindi story
- German essays
- Gujarati Nibandh
- gujarati patra
- Guliki Banno
- Gulli Danda Kahani
- Haar ki Jeet
- Harishankar Parsai
- hindi grammar
- hindi motivational story
- hindi poem for kids
- hindi poems
- hindi rhyms
- hindi short poems
- hindi stories with moral
- Information
- Jagdish Chandra Mathur
- Jahirat Lekhan
- jainendra Kumar
- jatak story
- Jayshankar Prasad
- Jeep par Sawar Illian
- jivan parichay
- Kashinath Singh
- kavita in hindi
- Kedarnath Agrawal
- Khoyi Hui Dishayen
- Kya Pooja Kya Archan Re Kavita
- Madhur madhur mere deepak jal
- Mahadevi Varma
- Mahanagar Ki Maithili
- Main Haar Gayi
- Maithilisharan Gupt
- Majboori Kahani
- malayalam essay
- malayalam letter
- malayalam speech
- malayalam words
- Mannu Bhandari
- Marathi Kathapurti Lekhan
- Marathi Nibandh
- Marathi Patra
- Marathi Samvad
- marathi vritant lekhan
- Mohan Rakesh
- Mohandas Naimishrai
- MOTHERS DAY POEM
- Narendra Sharma
- Nasha Kahani
- Neeli Jheel
- nursery rhymes
- odia letters
- Panch Parmeshwar
- panchtantra
- Parinde Kahani
- Paryayvachi Shabd
- Poos ki Raat
- Portuguese Essays
- Punjabi Essays
- Punjabi Letters
- Punjabi Poems
- Raja Nirbansiya
- Rajendra yadav
- Rakh Kahani
- Ramesh Bakshi
- Ramvriksh Benipuri
- Rani Ma ka Chabutra
- Russian Essays
- Sadgati Kahani
- samvad lekhan
- Samvad yojna
- Samvidhanvad
- Sandesh Lekhan
- sanskrit biography
- Sanskrit Dialogue Writing
- sanskrit essay
- sanskrit grammar
- sanskrit patra
- Sanskrit Poem
- sanskrit story
- Sanskrit words
- Sara Akash Upanyas
- Savitri Number 2
- Shankar Puntambekar
- Sharad Joshi
- Shatranj Ke Khiladi
- short essay
- spanish essays
- Striling-Pulling
- Subhadra Kumari Chauhan
- Subhan Khan
- Suchana Lekhan
- Sudha Arora
- Sukh Kahani
- suktiparak nibandh
- Suryakant Tripathi Nirala
- Swarg aur Prithvi
- Tasveer Kahani
- Telugu Stories
- UPSC Essays
- Usne Kaha Tha
- Vinod Rastogi
- Vrutant lekhan
- Wahi ki Wahi Baat
- Yahi Sach Hai kahani
- Yoddha Kahani
- Zaheer Qureshi
- कहानी लेखन
- कहानी सारांश
- तेनालीराम
- मेरी माँ
- लोककथा
- शिकायती पत्र
- हजारी प्रसाद द्विवेदी जी
- हिंदी कहानी
RECENT$type=list-tab$date=0$au=0$c=5
Replies$type=list-tab$com=0$c=4$src=recent-comments, random$type=list-tab$date=0$au=0$c=5$src=random-posts, /gi-fire/ year popular$type=one.
- अध्यापक और छात्र के बीच संवाद लेखन - Adhyapak aur Chatra ke Bich Samvad Lekhan अध्यापक और छात्र के बीच संवाद लेखन : In This article, We are providing अध्यापक और विद्यार्थी के बीच संवाद लेखन and Adhyapak aur Chatra ke ...
Join with us
Footer Social$type=social_icons
- loadMorePosts
IMAGES
VIDEO
COMMENTS
Plastic waste at Coco Beach in India. പരിസ്ഥിതിയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കുന്നുകൂടുന്നതുമൂലം വന്യജീവികൾ, അവയുടെ വാസസ്ഥലങ്ങൾ അല്ലെങ്കിൽ മനുഷ്യർ എന്നിവയെ ഗുരുതരമായി ബാധിക്കുന്നതിനെയാണ് പ്ലാസ്റ്റിക് മലിനീകരണം എന്നു പറയുന്നത്. [1] .
Essay on Plastic Pollution in Malayalam Language: In this article, we are providing "പ്ലാസ്റ്റിക് മലിനീകരണം ഉപന്യാസം", "Plastic Malineekaranam Upanyasam" for Students.
പരിസ്ഥിതിക്ക് കോട്ടം തട്ടാതെ അതിനെ സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റെയും ഉത്തരവാദിത്തമാണ്. മനുഷ്യന്റെ ആരോഗ്യത്തിനും സൗഖ്യത്തിനും ഒരു പ്രധാന ഭീഷണിയാണ് പരിസ്ഥിതി മലിനീകരണം. വായു മലിനീകരണം മുതൽ ജലമലിനീകരണം വരെ ഇതിൽപെടുന്നു. ഇതിൽ പ്ലാസ്റ്റിക് മലിനീകരണം ആകട്ടെ ഒന്നിലധികം മാർഗങ്ങളിലൂടെ മനുഷ്യാരോഗ്യത്തെ ബാധിക്കുന്നു.
പ്ലാസ്റ്റിക് മലിനീകരണം ഉപന്യാസം| Essay on Plastic Pollution in Malayalam| #malayalamessay #malayalam #study ...
കീടനാശിനിയായ ഡിഡിടി നമ്മുടെ മുലപ്പാലിൽവരെ കലർന്നു. ശീതീകരണികളിലും മറ്റും ഉപയോഗിക്കുന്ന ക്ലോറോഫ്ലൂറോ കാർബൺ അന്തരീക്ഷത്തിലെ ഓസോൺ പാളിയെ ശോഷിപ്പിച്ചു. പെട്രോൾ കത്തുമ്പോൾ പുറത്തുവരുന്ന കാർബൺ പിടിച്ചാൽകിട്ടാത്ത വിധം അന്തരീക്ഷതാപനം വർധിപ്പിക്കുന്നു. വരുന്നത് കൊടുംചൂട്; കേരളത്തിനും പൊള്ളും!
ശാസ്ത്രത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പ് നമ്മുടെ ജീവിത സൗകര്യങ്ങള്‍ ഏറെ മെച്ചപ്പെടുത്തി. മാനുഷിക അധ്വാനം ലഘൂകരിക്കുന്ന യന്ത്ര സംവിധാനങ്ങള്‍, നൂതനങ്ങളായ വാര്‍ത്താവിനിമയ ഉപാധികള്‍, വിനോദമാര്‍ഗങ്ങള്‍ ഇവയെല്ലാം മനുഷ്യജീവിതത്തിന്‍റെ മുഖച്ഛായ മാറ്റിമറിച്ചിരുന്നു.
കായല്‍പരപ്പിലൂടെ ഒഴുകിനടക്കുന്ന, നാം ഓമനപ്പേരോടെ വിളിക്കുന്ന സോഫ്റ്റ് ഡ്രിങ്കുകളുടെ കുപ്പികള്‍, പ്ലാസ്റ്റിക് കപ്പുകള്‍, സ്നഗ്ഗികള്‍ എന്നിവയൊക്കെ നമ്മുടെ നീര്‍ത്തടബോധം വിളംബരം ചെയ്യുന്നവയാണ്.
Plastic Nirodhanam Essay in Malayalam : In this article, we are providing പ്ലാസ്റ്റിക്ക് നിരോധനം ഉപന്യാസം. Malayalam Essay on Plastic Ban. നാം ജീവിക്കുന്ന ചുറ്റുപാടാകെ മലിനീകരണത്തിന് കീഴ്പ്പെട്ടിരി ക്കുകയാണ്. വെള്ളം, വായു, മണ്ണ്, ഭക്ഷണം തുടങ്ങിയവയിൽ എല്ലാം മലിനീകരണം ക്രമാതീതമായിരിക്കുകയാണ്. ഇതിനുള്ള ഉത്തരവാദിത്വം മനുഷ്യനുമാത്രമാണ്.
മനുഷ്യനും പരിസ്ഥിതിയ്ക്കും അപകടകാരികളായ വസ്തുക്കൾ സ്വതന്ത്രമാക്കുന്നതിനെയാണ് മലിനീകരണം എന്നു പറയുന്നത്. പരിസ്ഥിതിമലിനീകരണം, ഇന്ന് മനുഷ്യൻ നേരിടുന്ന പ്രധാനപ്രശ്നങ്ങളിലൊന്നാണ്. മലിനീകരണത്തെ തന്നെ ഏഴായി തരം തിരിക്കാം ഇവ എല്ലാം തന്നെ പ്രകൃതിയിലെ സർവ്വ ജീവജാലങ്ങൾക്കും ദോഷകരമാണ്. ഇന്ന് സമൂഹത്തിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്നു തന്നെയാണ് മലിനീകരണം.
Plastic Pollution- A menace to marine life പ്ലാസ്റ്റിക് മലിനീകരണം - സമുദ്രജീവനു ഭീഷണി